[an error occurred while processing this directive]
clear
മലയാളം -> ഫീച്ചര്‍ -> യു.എസ് തിരഞ്ഞെടുപ്പ്

യു.എസ് തിരഞ്ഞെടുപ്പ് ഫലം ഉറ്റ് നോക്കി ഇന്ത്യ
നവംബര്‍ 03, 2004

യു എസ് തിരഞ്ഞെടുപ്പിനെക്കുറിച്ച് വാഷിഗ്ടനില്‍ നിന്ന് സന്തോഷ് പിള്ള എഴുതുന്നു. മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുകയാണ് സന്തോഷ്.

John Kerry യു.എസ് തെരഞ്ഞെടുപ്പു ഫലം ഇന്ത്യന്‍ ഐ.ടി ലോകം ഉറ്റുനോക്കുന്നു. എതിരാളികളായ ജോര്‍ജ് ബുഷും ജോണ്‍ കെറിയും പാര്‍ട്ടികളെന്ന പോലെ ആശയങ്ങളുടെ കാര്യത്തിലും വ്യത്യസ്തനിലപാടുകാരാണ്. ഇന്ത്യക്ക് ഏറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന ഔട്ട്സോഴ്സിങ് സംവിധാനത്തെ ബുഷ് അനുകൂലിക്കുമ്പോള്‍ ഔട്ട്സോഴ്സിങ് സംവിധാനം നിര്‍ത്തലാക്കി അമേരിക്കയില്‍ കൂടിതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കണമെന്നാണ് കെറിയുടെ അഭിപ്രായം. കെറിയുടെ ഈ നിലപാട് ഇന്ത്യന്‍ തൊഴിലവസരങ്ങള്‍ക്കു ഭീഷണിയാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യക്ക് അനുകൂലവും പ്രതികൂലവുമായ നിലപാടു കള്‍ ഇരുസ്ഥാനാര്‍ത്ഥികളും കൈക്കൊള്ളുന്നു. ഇറാഖില്‍ നിന്നു അമേരിക്കന്‍ സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്ന ഇന്ത്യന്‍ നിലപാടിനോട് കെറിയും യോജിക്കുന്നു. George Bushകശ്മീര്‍ പ്രശ്നം ഇന്ത്യയുടേയും പാകിസ്ഥാന്റെയും ആഭ്യന്തരപ്രശ്നമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ യു.എന്‍ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ഇന്ത്യക്കു ലഭിക്കുന്നതു സംബന്ധിച്ച് ജോണ്‍കെറി അനുകൂല നിലപാടു സ്വീകരിക്കില്ലെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.

യു എസില്‍ അബോര്‍ഷനും സ്വവര്‍ഗവിവാഹവും നിയമപരമായി തടയണമെന്നാണ് ബുഷിന്റെ നിലപാട്. സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നെങ്കിലും ഇതു നിര്‍ത്തലാക്കാന്‍ നിയമനടപടി കൊണ്ടുവരുന്നതിനെ കെറി എതിര്‍ക്കുന്നു. അബോര്‍ഷനാകട്ടെ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്യ്രമാണെന്നും കെറി അഭിപ്രായപ്പെടുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍
വൈറ്റ് ഹൗസ് സൈറ്റ്
ജോണ്‍ കെറിയുടെ ഇന്റര്‍നെറ്റ് സൈറ്റ്
ജോര്‍ജ്ജ് ബുഷിന്റെ ഇന്റര്‍നെറ്റ് സൈറ്റ്

വിവരസാങ്കേതികവിദ്യ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടുന്നതു സംബന്ധിച്ച് ബുഷ് ഇന്ത്യയെ സ്വതന്ത്രതീരുമാനമെടുക്കാനനുവദിക്കുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍. ബുഷിന്റെ സ്വതന്ത്രവ്യാപാരകരാറും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സഹായകമായേക്കും.

John Kerry ഇരുവരുടേയും നിലപാടുകളോട് അമേരിക്കന്‍ പൗരന്‍മാര്‍ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. ബുഷ് ഭരണകൂടം രാഷ്ട്രത്തിന്് ഉറച്ച ഭരണം നല്‍കിയെന്നാണ് പൊതുവെയുള്ള അഭിപ്രായമെങ്കിലും പാകിസ്ഥാനുമായി ചേര്‍ന്ന് ആണവപരീക്ഷണങ്ങള്‍ നടത്താനുള്ള ബുഷിന്റെ നീക്കത്തെ ഭൂരിഭാഗം പേരും എതിര്‍ക്കുന്നു. ചര്‍ച്ചകളിലും മറ്റും വിജയിക്കാറുള്ള കെറി അഭിപ്രായങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നത് അദ്ദേഹത്തിനെതിരെയുള്ള മുഖ്യആരോപണമാണ്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India