clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത

ആവേശകരമായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടിനെ കീഴടക്കി
ചൊവ്വ, ജൂണ്‍ 13, 2000  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

Euro 2000 logoഈന്തോവന്‍: ഇംഗ്ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ യൂറോ 2000-ല്‍ ആദ്യ അട്ടിമറി സ്വന്തമാക്കി. രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷം ഫിലിപ് ഫിഗോ, ജോവോ പിന്‍ഡോ, നൂനോ ഗോമസ് എന്നിവരുടെ ഗോളുകളിലൂടെയാണ് പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടിനെ കീഴടക്കിയത്. പോള്‍ ഷോള്‍സും സ്റീവ് മക്മനാമനും ഇംഗ്ലണ്ടിനു വേണ്ടി ഗോളുകള്‍ നേടി.

ഇപ്രാവശ്യത്തെ യൂറോ 2000-ലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഗ്രൂപ്പ് ഏയില്‍ ഇംഗ്ലണ്ടും പോര്‍ച്ചുഗലും തമ്മില്‍ നടന്ന പോരാട്ടം. കളിയുടെ മൂന്നാം മിനിറ്റില്‍ത്തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. ഡേവിഡ് ബെക്കാമിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ പോള്‍ ഷോള്‍സാണ് ഇംഗ്ലണ്ടിന്റെ ആദ്യഗോള്‍ നേടിയത് (0-1).

ഒരു ഗോളിന് പിന്നിലായിട്ടും താളം കണ്ടെത്താനാകാഞ്ഞ പോര്‍ച്ചുഗലിന് 18-ാം മിനിറ്റില്‍ വീണ്ടും തിരിച്ചടിയേറ്റു. മൈക്കല്‍ ഓവനും ബെക്കാമും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബെക്കാമില്‍ നിന്ന് പാസ് സ്വീകരിച്ച സ്റീവ് മക്മനാമന്‍ ഒരു ഹാഫ്വോളിയിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കി (0-2).

പിന്നീട് ഉണര്‍ന്നു കളിച്ച പോര്‍ച്ചുഗല്‍ തിരിച്ചടിക്കാന്‍ തുടങ്ങി. 22-ാം മിനിറ്റില്‍ നൂനോ ഗോമസ് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് സീമാനെ കബളിപ്പിച്ച് നല്‍കിയ പാസ് ഫിലിപ് ഫിഗോ ഗോളാക്കി മാറ്റി (1-2). ടൂര്‍ണമെന്റ് കണ്ട മികച്ച ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ സമനില കണ്ടെത്തിയത്. 37-ാം മിനിറ്റില്‍ റുയി കോസ്റയില്‍ നിന്ന് വളരെ ഉയരത്തില്‍ ലഭിച്ച ക്രോസില്‍ ജോവോ പിന്റോ പറന്നുയര്‍ന്ന് തല വെച്ചു കൊടുത്തപ്പോള്‍ ഇംഗ്ലീഷ് ഡിഫന്‍ഡര്‍ സോള്‍ കാംബെല്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിവന്നു (2-2).

ആകെ താറുമാറായ ഇംഗ്ലീഷ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത പോര്‍ച്ചുഗല്‍ 59-ാം മിനിറ്റില്‍ വിജയഗോള്‍ കണ്ടെത്തി. പ്രതിരോധന നിരയെ കബളിപ്പിച്ച് ഒരിക്കല്‍ കൂടി റുയി കോസ്റ നല്‍കിയ പാസ് പെട്ടെന്നുതന്നെ നിയന്ത്രണത്തിലാക്കിയ നൂനോ ഗോമസ് ഗോള്‍വലയുടെ മേല്‍ക്കൂരയിലേക്ക് അടിച്ചു കയറ്റി (3-2).

പോയിന്റു നില
ഫിക്സ്ചര്‍

Back to Index Page

Back to Euro 2000 Page



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India