| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
റോട്ടര്‍ഡാം: പ്രവാചകരുടെയും കാണികളുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് യൂറോ 2000-ല്‍ ഒരിക്കല്‍ക്കൂടെ അട്ടിമറി വിജയം. ചൊവാഴ്ച നടന്ന ഒരു ഗ്രൂപ്പ് സി മത്സരത്തില്‍ കളിയുടെ ആദ്യാവസാനം പ്രതിരോധം വിള്ളല്‍ വരുത്താതെ സൂക്ഷിച്ച നോര്‍വെ സ്പെയിനിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.സ്പെയിന്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ ഗോളൊന്നും വീണില്ല. സ്റാര്‍ ഫോര്‍വേഡുകളായ റൗള്‍ ഗോണ്‍സാലസിനെയും ഇസ്മായില്‍ ഉര്‍സൈസിനെയും നോര്‍വെ ഫലപ്രദമായി മാര്‍ക്കു ചെയ്തതോടെ സ്പെയിന്‍ നടത്തിയ മുന്നേറ്റങ്ങളെല്ലാം നോര്‍വെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യഘട്ടത്തില്‍ പ്രതിരോധത്തിലൂന്നിക്കളിച്ച നോര്‍വെ 20-ാം മിനിറ്റാലാണ് ആദ്യ ആക്രമണം തന്നെ നടത്തിയത്. സ്പെയിനിന്റെ അടുത്ത മത്സരം ജൂണ്‍ 18-ന് സ്ലോവേനിയയുമായാണ്. അതേ ദിവസം തന്നെ നോര്‍വെ യൂഗോസ്ലാവിയയെയും നേരിടും. പോയിന്റു നില ഫിക്സ്ചര്‍
|
|||||||||||||||||||||||||||
|