| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ഈന്തോവന്‍: യൂറോ 2000-ലെ ഏറ്റവും വിരസമായ മത്സരത്തില്‍ സ്വീഡനും തുര്‍ക്കിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ബി ഗ്രൂപ്പില്‍ നിന്ന് ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പായി.വ്യാഴാഴ്ചയിലെ കളിയില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ ഇരുടീമുകളും വളരെ കരുതലോടെയാണ് കളിച്ചത്. കളിയുടെ ഭൂരിഭാഗം സമയവും തങ്ങളടെ മേഖലയില്‍ തന്നെ പന്ത് കൈയടക്കിവെക്കാനായിരുന്നു ഇരുടീമുകളും ശ്രമിച്ചത്. 29-ാം മിനിറ്റിലാണ് സ്വീഡന്റെ ഭാഗത്തുനിന്ന് ഒരു ആക്രമണം കണ്ടത്. നിക്കോളസ് അലക്സാണ്ടേഴ്സണും ഹെന്‍റിക് ലാര്‍സണും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കെന്നത്ത് ആന്റേഴ്സണ്‍ തൊടുത്തുവിട്ട ഷോട്ട് തുര്‍ക്കി ഗോള്‍കീപ്പര്‍ തട്ടിയകറ്റി. പിന്നീട് 41-ാം മിനിറ്റില്‍ ടെഡ്ഡി ലൂസിക് നടത്തിയ മുന്നേറ്റമാണ് എടുത്തുപറയാവുന്ന മറ്റൊരു നീക്കം. രണ്ടാം പകുതിയിലും കളി ഭിന്നമായിരുന്നില്ല. പോയിന്റു നില ഫിക്സ്ചര്‍
|
|||||||||||||||||||||||||||
|