| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ഷാര്‍ലറോ: ജര്‍മനിയെ ഒരു ഗോളിന് തോല്‍പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പില്‍ ആദ്യ ജയം നേടി. 34 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുന്നത്. ക്യാപ്റ്റന്‍ അലന്‍ ഷേറര്‍ 52-ാം മിനറ്റില്‍ നേടിയ ഗോളാണ് ജംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.ഇംഗ്ലണ്ടിന്റെ വിജയത്തില്‍ സാങ്കേതിക മികവ് അവകാശപ്പെടാനില്ലെങ്കിലും പൊരുതി നേടിയതാണ് എന്ന് ഇംഗ്ലണ്ട് ടീമിന്റെ കോച്ച് കെവിന്‍ കീഗന്‍ പറഞ്ഞു. ഈ വിജയത്തോടെ പോര്‍ച്ചുഗലിനോടൊപ്പം ഗ്രൂപ്പ് 'എ'യില്‍ നിന്ന് അടുത്ത റൗണ്ടില്‍ കടക്കാന്‍ ഇംഗ്ലണ്ടിന് സാദ്ധ്യകളേറി. ഇതിനായി ഷാര്‍ലെറോയില്‍ വച്ച് ജൂണ്‍ 20 ന് ചൊവാഴ്ച റൊമാനിയയ്ക്കെതിരെയുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിന് സമനില ധാരാളം. പോയിന്റു നില ഫിക്സ്ചര്‍
|
||||||||||||||||||||||||||
|