| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
റോട്ടര്‍ ഡാം: ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി എക്സാട്രൈമിലേക്ക് കളി നീട്ടിയെടുത്ത ഫ്രാന്‍സ് ഗോള്‍ഡന്‍ ഗോളിലൂടെ യൂറോ കിരീടത്തില്‍ മുത്തമിട്ടു. നിലവിലെ ലോകചാമ്പ്യന്‍മാര്‍ യൂറോ ചാമ്പ്യന്‍ഷിപ്പിലും ജേതാക്കളാവുക എന്ന ചര്ിത്രസംഭവം ഫ്രാന്‍സ് തങ്ങളുടെ പേരില്‍ കുറിച്ചിട്ടു. എക്സ് ട്രാ ടൈമില്‍ ട്രെസിഗെ നേടിയ മനോഹരമായ ഒരു ഗോളാണ് ഫ്രാന്‍സിനെ ഇറ്റലിക്കെതിരായ ഫൈനലില്‍ ജേതാക്കളാക്കിയത്. നേരത്തെ ഇഞ്ചുറി ടൈം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതു വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് വില്‍ടോര്‍ഡിന്റെ എണ്ണം പറഞ്ഞ ഒരു ഗോളിലൂടെ തങ്ങളുടെ കിരീട മോഹങ്ങള്‍ക്ക് ആയുസ് നീട്ടിയെടുക്കുകയായിരുന്നു. തുല്യശക്തികളുടെ പോരാട്ടം കണ്ട ഫൈനലിന്റെ ആദ്യപകുതിയില്‍ ഇരുടീമുകളും ഗോളടിച്ചില്ല. തങ്ങളുടെ പതിവ് ശൈലി വെടിഞ്ഞ് ഇറ്റലി പ്രതിരോധത്തില്‍ മാത്രമൂന്നാതെ ആക്രമിച്ചുകളിച്ചതോടെ റോട്ടര്‍ഡാം സ്റ്റേഡിയം രണ്ടു ഫുട്ബോള്‍ രാജാക്കന്‍മാരുടെ യുദ്ധത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഇറ്റലി നേടിയെന്ന് ഉറപ്പിച്ച അവസാന നിമിഷത്തിലാണ് പെനാല്‍റ്റി ഏരിയയിലേക്ക് ഇരിച്ചുകയറിയ വില്‍ടോര്‍ഡിലൂടെ ഫ്രാന്‍സ് സമനില നേടിയത്. ആത്മബലം കൊണ്ടുമാത്രം ഇഞ്ചുറി ടൈമില്‍ നേടിയ ഈ ഗോളിലൂടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമില്‍ കൂടുതലും ആക്രമിച്ചു കളിച്ചത് ഫ്രാന്‍സാണ്. അതിന് ഫലമുണ്ടാവുകയും ചെയ്തു. ഇടതുഭാഗത്തു നിന്നും കിട്ടിയ പാസ് ട്രെസിഗെ ഇറ്റലിയുയെ വലയിലെത്തിക്കുകയായിരുന്നു. ഒന്നിലേറെ തവണ യൂറോ കിരീടം നേടുന്ന രണ്ടാമത്തെ ടീമാണ് ഫ്രാന്‍സ്. ജര്‍മനിയാണ് ഇതരടീം. ജര്‍മനി മൂന്ന് തവണ യൂറോ ചാമ്പ്യന്മാരായിട്ടുണ്ട്. പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് ഫൈനലില്‍ നെതര്‍ലന്റ്സ് പുറത്ത് ഇറ്റലി-ഫ്രാന്‍സ് ഫൈനല്‍ ഫിക്സ്ചര്‍ ലീഗ് പോയിന്റു നില
|
|||||||||||||||||||||||||||
|